ന്യൂദല്‍ഹി: ഖത്തര്‍ ലുസൈല്‍ സ്പോര്‍ട്സ് ഹാളില്‍ ആരംഭിക്കുന്ന ഫിബ വെസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് (ഡബ്ല്യുഎഎസ്എല്) ഫൈനലില്സ് ബാസ്ക്കറ്റ് ബോളില്‍ ടീം തമിഴ്നാട് ഭാരതത്തെ പ്രതിനിധീകരിക്കും. പ്രണവ് പ്രിന്‍സ് മാത്രമാമ് ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളി താരം. സി.വി. സണ്ണി ആണ് മുഖ്യ പരിശീലകന്.
രണ്ട് യുഎസ്എ താരങ്ങളായ ജെയിംസ് ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലംസ് എന്നിവരാണ് ടീമിലെ അതിഥി താരങ്ങള്‍. ഗള്‍ഫ് ലീഗ് ചാമ്പ്യന്മാരായ കുവൈറ്റ് ക്ലബ്ബും കസ്മയിലെ ഷഹര്‍ദാരി ഗോര്‍ഗനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് തമിഴ്നാട്. ഗ്രൂപ്പ് എയില്‍ സോണ്‍ ചാമ്പ്യന്മാരായ അല്‍ റിയാദി, നിലവിലെ ചാമ്പ്യന്മാരായ മനാമ, സഗെസെ സ്പോര്‍ട്സ് ക്ലബ്, ബിസി അസ്താന. ഗള്‍ഫ് ലീഗ് ജേതാക്കളായ കുവൈത്ത് ക്ലബ്ബിനെയാണ് തമിഴ്നാട് ആദ്യ മത്സരത്തില്‍ നേരിടുക.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറുവിധത്തിലാണ് മത്സരക്രമം. ഫൈനലിസ്റ്റുകള്‍ ജൂണ്‍ 9 മുതല്‍ 15 വരെ ദുബായില്‍ നടക്കുന്ന ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍സ് ലീഗ് ഏഷ്യയില്‍ (ബിസിഎല്‍ ഏഷ്യ) യോഗ്യത നേടും.
ടീം തമിഴ്നാട്: മുയിന്‍ ബെക്ക്, എം ലോകേശ്വരന്‍, പ്രശാന്ത് സിങ് റാവത്ത്, പ്രണവ് പ്രിന്‍സ്, അരവിന്ദ് കുമാര്‍ മുത്തുകൃഷ്ണന്, സൂര്യ ബി, ബല് ധനേശ്വരന്, അരവിന്ദ് അണ്ണാ ദുരൈ, അനതരാജ് ഈശ്വരന്, ബി കാര്‍ത്തിക് ജെയിംസ് ആന്റണി ഫാര്‍, ബ്രയാന്‍ കരിയോണ്‍ ഹാലൂംസ് ഹെഡ് കോച്ച് സി വി സണ്ണിസ ഉല്ലാ ഖാന്, വെങ്കിടേഷ് ഗംഘാധരന് മാനേജര്‍ പ്രദീപ് കുമാര്‍ ഓഡി, സോളമന് ആര് (വീഡിയോ അനലിസ്റ്റും സ്റ്റാറ്റിസ്റ്റിഷ്യനും, ശൈവ ഷണ്മുഖ സിംഗ് വീരപാണ്ടി (ഫിസിയോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: