ഡബ്ലിന്‍: ആദ്യമായ് യൂറോപ്പ ലീഗ് കിരീടം നേടിയ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയ്ക്കായ് വിജയഗോളുകള്‍ നേടിയ നൈജീരിയന്‍ താരം അദെമോല ലൂക്ക്മാന് ഇന്നലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യൂറോപ്പ ലീഗിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഫൈനല്‍ ഹാട്രിക് ആണ് താരം ഇന്നലെ നടേയിത്. യൂറോപ്പ ലീഗിന്റെ ഫൈനലില്‍ ഇതിന് മുമ്പ് ആരും തന്നെ ഹാട്രിക് ഗോളുകള്‍ നേടിയിരുന്നില്ല.
ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനെതിരെ ഫൈനലില്‍ 12, 26, 75 മിനിറ്റുകളിലാണ് ലുക്ക്മാന്‍ ഇന്നലെ ഗോളുകള്‍ നേടിയത്. ഇന്നലത്തെ മത്സരം ശ്രദ്ധേയമാകുന്നത് ചരിത്രത്തിലിടം നേടുന്നതുമായ പല കാരണങ്ങളില്‍ ഒന്നുകൂടിയാണ് ഇത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ലൂക്ക്മാന് അറ്റ്ലാന്റയ്ക്ക് വേണ്ടി പന്ത് തട്ടുന്നു. എണ്ണംപറഞ്ഞ കുളച്ച് അവസരങ്ങളില്‍ മത്രമാണ് ഈ വലത് വിങ്ങര്‍ക്ക് പ്രധാന അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ ഒന്നാണ് ഇന്നലെ കണ്ടത്. 14-ാം വയസില്‍ ചാള്ട്ടന് അത്ലെറ്റിക്കില് കളി പഠിച്ചുതുടങ്ങിയ താരം 26-ാം വയസിലാണ് ഈ ശ്രദ്ധേയനേട്ടം കുറിച്ചിരിക്കുന്നത്. 2017ല്‍ എവര്ട്ടന് വേണ്ടി നാലര വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടു. ഇടയ്ക്ക് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്സിഗില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാന്‍ പോയി. പിന്നീട് ഫുള്‍ഹാം, ലെയ്സെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് വേണ്ടിയും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചു. ഒടുവില്‍ 2022 സീസണ് തുടങ്ങുമ്പോഴാണ് അറ്റ്ലാന്റയുമായി നാല് വര്‍ഷ കരാറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: