ന്യൂഡല്‍ഹി: അധിക പണംമുടക്കി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവര്‍ക്കും രാഷ്‌ട്ര നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളാകാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സമ്പന്നരായതുകൊണ്ട് പണംമുടക്കി പഠിച്ചവര്‍ അതിന്റെ പേരില്‍ ബിരുദാനന്തരം ഗ്രാമീണ സേവനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് വാദിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിയായ ആശിഷ് റോദു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗ്രാമീണസേവനത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ ഭാഷാ പ്രശ്‌നം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും ഹര്‍ജിക്കാരന്‌റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നതും മറ്റൊരു ഭാഷ പഠിക്കുന്നതും നല്ലതല്ലേയെന്ന് ജഡ്ജിമാരായ പി.എസ് നരസിംഹ, സഞ്ജയ് കരോള്‍ എന്നിവരുടെ ബഞ്ച് ആരാഞ്ഞു. കേ്‌സ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: