മുംബൈ: 2023-24ലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമെന്ന് കണക്കാക്കി ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച്. ഇന്ത്യയുടെ സേവന, നിര്‍മ്മാണ, ഊര്‍ജ്ജ മേഖലകള്‍ പുതിയ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ് ആന്റ് റിസര്‍ച്ച് പറയുന്നു.
വരാനിരിക്കുന്ന മണ്‍സൂണ്‍ കാലം കാര്‍ഷികമേഖലയെ ഉണര്‍ത്തുമെന്നും നല്ല വിളവെടുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഗ്രാമീണമേഖലയിലെ ഡിമാന്റ് ഉയരുമെന്നും അത് ഇന്ത്യയുടെ വളര്‍ച്ചയെ വീണ്ടും കുതിപ്പിക്കുമെന്നും ഇന്ത്യാറേറ്റിംഗ് ആന്റ് റിസര്‍ച്ച് പറയുന്നു.
അതേ സമയം ഇന്ത്യയുടെ നാലാം സാമ്പത്തിക പാദ വളര്‍ച്ച 6.2 ശതമാനമായിരുന്നുവെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. 2023-24ലെ മൂന്നാം സാമ്പത്തിക പാദത്തില്‍ 8.4 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഇതിന് കാരണം ഉയര്‍ന്ന നികുതിവരുമാനമാണെന്നും ഇന്ത്യാ റേറ്റിംഗ് ആന്റ് റിസര്‍ച്ച് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: