Mollywood

സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല: മഹിമ നമ്പ്യാര്‍

Published by

ണ്ണിമുകുന്ദനോടൊപ്പമുള്ള ജയ് ഗണേഷിന് ശേഷം പുറത്തിറങ്ങുന്ന മഹിമയുടെ ഏറ്റവും പുതിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ചിത്രത്തിന്റെ പ്രമോഷന്‍ നടന്നുകൊണ്ടിരിക്കെ ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സിനിമയ്‌ക്ക് അപ്പുറം ആരുമായും അധികം സൗഹൃദം കാണിക്കാറില്ലെന്നാണ് നടി പറയുന്നത്. മൂവീ വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

എനിക്ക് എന്താണോ ശരി എന്നുള്ളത്, എന്നെക്കാള്‍ നന്നായി എന്നോട് ഒരാള്‍ക്ക് പറഞ്ഞു തരാന്‍ പറ്റില്ല. അങ്ങനത്തെ ബന്ധങ്ങള്‍ എനിക്ക് ആവശ്യമില്ല. എന്നുവെച്ച് ഞാന്‍ ആരോടും മിണ്ടില്ല എന്നോ നന്നായി പെരുമാറില്ല എന്നോ അല്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞിട്ട് ആരെയും എന്റെ സ്‌പേസിലേക്ക് ഇടപെടാന്‍ അനുവദിക്കാറില്ല. ഇമോഷണലി ഒരാളോട് അറ്റാച്ച്ഡ് ആവുന്ന കാര്യത്തിലാണ് ഞാന്‍ ഇത് പറയുന്നത്.

ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ട്. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്‌ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്ത് സൂക്ഷിക്കാറില്ല. അത് പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല, തനിക്ക് പൊതുവെ അങ്ങനെ ഒരു സ്വഭാവമുണ്ട് മഹിമ പറയുന്നു.

‘ഓവര്‍ ആയിട്ട് ആള്‍ക്കാര്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം എന്നെ ഞാന്‍ സന്തോഷിപ്പിക്കുന്നടിത്തോളം വേറെ ഒരാള്‍ക്കും എന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരു കാര്യത്തിന് രോളോട് അഭിപ്രായം ചോദിക്കുക, അവര് അതിന് ഒരു അഭിപ്രായം പറയുക, അത് അവരുടെതാണ്. എന്റെ അഭിപ്രായമല്ല,’ എന്നും മഹിമ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക