ന്യൂദല്‍ഹി: ആപ്പ് ദല്‍ഹി വിരുദ്ധ – സ്ത്രീ വിരുദ്ധ പാര്‍ട്ടിയായെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സ്വാതി മാലിവാള്‍ കേസിലെ അരവിന്ദ് േേകജ്രിവാളിന്റെ മൗനം ആം ആദ്മി പാര്‍ട്ടി സാധാരണക്കാരുടെ പാര്‍ട്ടി എന്നതില്‍ നിന്ന് ദല്ഹിവിരുദ്ധ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി മാറി എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മുഖ്യമന്ത്രി താമസിക്കുന്ന കോടിക്കണക്കിന് രൂപയുടെ ബംഗ്ലാവിലാണ് പാര്‍ട്ടിയുടെ വനിതാ എംപിക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. എന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിക്കൊപ്പം ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണി മിശ്ര കേസില്‍ സംഭവിച്ചതിന് തുല്യമായി സ്വാതി മാലിവാളിനെയും സമ്മര്‍ദത്തിലാക്കാനാണ് കേജ്രിവാള് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ എന്തിനാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് കേജ്രിവാള് വ്യക്തമാക്കണമെന്നും പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.
കേജ്രിവാള് ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നത് സുപ്രീംകോടതി ഉത്തരവാണ്. അത് ജുഡീഷ്യല്‍ ഗ്യാരന്റിയാണ്, ബിജെപിയുടെ അവകാശവാദമല്ല. ജൂണ്‍ നാലിന് ഇന്‍ഡി സഖ്യം അധികാരത്തില്‍ വരുമെന്ന് പറഞ്ഞ് കേജ്രിവാള് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാനൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: