കോഴിക്കോട്: ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയത്. സ്ഥാപനം പ്രവർത്തനം ആരംഭിച്ച് അര നൂറ്റാണ്ടിനിടെ ആദ്യമാണ് കെട്ടിടത്തിനുള്ളിലേക്ക് വെള്ളം കയറുന്നത്.
നിലവിൽ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങി. തുടർന്ന് ചില വാർഡുകളിലെ കുട്ടികളെ ഇവിടെ നിന്നും മാറ്റി. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക്, അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐസിയു, അടിയന്തര ശസ്ത്രക്രിയാ മുറി, ലിഫ്റ്റുകൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
മൂന്ന് മോട്ടോർ സെറ്റുകൾ ഇവിടെയെത്തിച്ചാണ് വെള്ളം പമ്പു ചെയ്ത് കളഞ്ഞത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റുജീവനക്കാരും ചേർന്ന് കേന്ദ്രം പൂർണമായും ശുചീകരിക്കാനുള്ള പ്രവൃത്തി രാത്രിവൈകിയും തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: