Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേമാരി: ഒരു മരണം, സര്‍വത്ര വെള്ളക്കെട്ടും നാശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 01:29 am IST
in Kerala
കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

തൊടുപുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഇടിയും. കാസര്‍കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. അതിനിടെ അതിതീവ്ര മഴയ്‌ക്കും ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. കാസര്‍കോട്ടെ മടിക്കൈയിലാണ്.

ഇന്നലെ വൈകിട്ട് കൃഷിയിടത്തില്‍വച്ചു മിന്നലേറ്റ് ബങ്കളം സ്വദേശി ബാലന്‍ (70) മരിച്ചത്. കോട്ടയം, എറണാകുളം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്നലെ കനത്ത മഴയായിരുന്നു. ചിലയിടങ്ങളില്‍ ഉച്ചയ്‌ക്കു തുടങ്ങിയെങ്കില്‍ ചില സ്ഥലങ്ങളില്‍ വൈകിട്ടാണ് മഴ ആരംഭിച്ചത്. തുള്ളിക്കൊരു കുടം കണക്കേയായിരുന്നു മഴ.

തെക്കന്‍ കേരളത്തിലും എറണാകുളം അടക്കമുള്ള ജില്ലകളിലും മഴ ശക്തമായിരുന്നു. പലയിടത്തും രാവിലെ തുടങ്ങിയ മഴ ഇന്നലെ രാത്രിയിലും പെയ്തൊഴിഞ്ഞിട്ടില്ല. കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. ഉച്ചയോടെയാണ് മധ്യകേരളത്തില്‍ മഴയെത്തിയത്. തീരമേഖലകളിലെല്ലാം വ്യാപകമായ മഴ കിട്ടി.

ഇന്നലെ ഉച്ചയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മേഘക്കൂട്ടം കരയിലെത്തി നാശം വിതയ്‌ക്കുകയായിരുന്നു. താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ടുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദത്തിന്റെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 24നു രാവിലെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി തീവ്രമാകും. പിന്നീടും സമാന ദിശയില്‍ത്തന്നെ നീങ്ങി കൂടുതല്‍ ശക്തി പ്രാപിച്ച് 25ന് വൈകിട്ട് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തും. ഇതിനു ശേഷമാകും ചുഴലിക്കാറ്റാകാനുള്ള സാധ്യത. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം 25 വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു വിലക്കുണ്ട്. ന്യൂനമര്‍ദം കൂടിയെത്തിയതിനാല്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവുമെത്തുന്നതിനാല്‍ തീരത്തെ ഇത് സാരമായി ബാധിക്കും. ഉയര്‍ന്ന തിരമാല മൂലം വലിയ നാശത്തിനും ഇടയുണ്ട്. 31ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം.

ഒരു മണിക്കൂറില്‍ 10 സെ.മീ. മഴ; ആലപ്പുഴയില്‍ മേഘ വിസ്ഫോടനം

തൊടുപുഴ: ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാവിലെ ഒരു മണിക്കൂറിനിടെ പെയ്തത് 10 സെ.മീ. മഴ. രാവിലെ പത്തരയോടെയാണ് മഴ ആരംഭിച്ചത്. 11 മണിയോടെ ശക്തമായി.
പന്ത്രണ്ട് ആയപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് തുടര്‍ന്നു. ഈ ഒരു മണിക്കൂറിലാണ് 10 സെ.മീറ്ററോളം മഴ കിട്ടിയത്. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത് 10 സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് മേഘ വിസ്ഫോടനം.

സംസ്ഥാനത്തു തന്നെ അപൂര്‍വമായാണ് ഇത്തരം മഴ. രണ്ടു മണിക്കൂറില്‍ അഞ്ചു മുതല്‍ 10 സെ.മീ. വരെ ലഭിക്കുന്നതാണ് മിനി മേഘ വിസ്ഫോടനം. അടുത്ത കാലത്തായി ഇത്തരം മഴ കേരളത്തില്‍ പതിവാണ്. ഇതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണം.

ഇന്നലെ കോട്ടയം, എറണാകുളം, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മിനി മേഘ വിസ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിനു കാരണം.

 

Tags: keralafloodheavy rainWaterloggingdestruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.