ന്യൂദല്‍ഹി: മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ വരുമോയെന്ന് സംശയമുണ്ടെന്ന മാധ്യമ വാര്‍ത്തകളും അവലോകനങ്ങളും തള്ളി പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോര്‍. മോദി സര്‍ക്കാരിനെതിരെ രാജ്യമെങ്ങും രോഷമൊന്നുമില്ല, ഒരു എതിരാളിക്കുവേണ്ടിയുള്ള മുറവിളിയും ഇല്ല. 2019ല്‍ കിട്ടിയതോ അതിനേക്കാള്‍ കൂടുതലോ തന്നെ ഇക്കുറിയും ലഭിക്കും.എന്‍ഡി ടിവിക്കു മോജോ സ്‌റ്റോറിക്കും നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞു. ഒരു മാറ്റമുണ്ടാവില്ല. അഞ്ചു ഘട്ട തെരഞ്ഞെടുപ്പിനു ശേഷവും മുന്‍തൂക്കം ബിജെപിക്ക് തന്നെയാണ്.
തെക്കും കിഴക്കുമാണ് ഇന്‍ഡി മുന്നണിക്ക് നേട്ടമുണ്ടാകുമെന്ന് പറയപ്പെടുന്നത്. വടക്കും പടിഞ്ഞാറും ബിജെപിക്ക് കാര്യമായ നഷ്ടമൊന്നും ഉണ്ടാവില്ല. കഴിഞ്ഞ ആറേഴു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഒരു കാര്യം മനസിലാകും കിഴക്കു തെക്കും ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞത് 15 സീറ്റുകളെങ്കിലും ലഭിക്കുകയും ചെയ്യും. വോട്ടു ശതമാനവും കൂടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കും പടിഞ്ഞാറുമുള്ള 90 ശതമാനം സീറ്റുകളും ബിജെപി നേടിയിരുന്നു. ഇതില്‍ കാര്യമായ കുറവൊന്നും സംഭവിക്കില്ല. വിപണിയില്‍ അങ്ങനെ സംഭവിക്കുന്നു, ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞ് വിലയിരുത്തുന്നതില്‍ കാര്യമില്ല. 272 എന്ന കടമ്പ മോദി സ്വസ്ഥമായി തന്നെ മറികടക്കും.
മോദിക്ക് വലിയ വെല്ലുവിളിയില്ല. വോട്ടിങ് ശതമാനത്തെയും ഫലത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നമ്മുടെ മുന്‍പില്‍ യാതൊരു തെളിവുമില്ല. ഇതു സംബന്ധിച്ച് പല പല വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. മാത്രമല്ല വോട്ടിങ് ശതമാനം കുറഞ്ഞുവെന്നു പറയുമ്പോഴും വളരെ വലിയ കുറവൊന്നും വന്നിട്ടുമില്ല. തരംഗമില്ല എന്നു പറയുന്നതിലും കാര്യമില്ല. സ്റ്റുഡിയോയില്‍ ഇരുന്ന് തരംഗമില്ല എന്ന് പലരും പറയുന്നു.
മോദി തന്നെ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് ജനുവരിയില്‍ ഞാന്‍ പറഞ്ഞു. മെയിലും അതു തന്നെ പറയുന്നു. മോദി സെഞ്ചറിയടിക്കും മുന്‍പ് ക്യാച്ചെടുത്ത് പു
റത്താക്കാന്‍ പറ്റുമായിരുന്നു. പക്ഷെ പ്രതിപക്ഷത്തിന്റെ മോശം ബോളിങ്ങ്, തീരെ മോശം ഫീല്‍ഡിങ്ങ്. രാജ്യ സുരക്ഷ, ഭാരതത്തിന്റെ പ്രതിഛായ എന്നിവയാണ് മോദിയുടെ നേട്ടം. ഡിസംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് വലിയതെറ്റുകളാണ് വരുത്തിയത്. പ്രതിപക്ഷം ഇരയുടെ കാര്‍ഡാണ് കളിക്കുന്നത്.
ജൂണ്‍ നാലിനു ശേഷം മോദി പ്രധാനമന്ത്രിയാവില്ലെന്ന് രാഹുല്‍ പറയുന്നു. കേജ്‌രിവാള്‍ പറയുന്നു. അഖിലേഷ് യാദവ് പറയുന്നു.?
= കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവര്‍ ഇതു തന്നെയാണ് പറഞ്ഞത്. യുദ്ധം ജയിക്കാന്‍ അങ്ങനെ ചില കള്ളങ്ങള്‍ ഒക്കെ പറയും.
? മോദി തന്നെ വരുമോ
= എനിക്കതില്‍ യാതൊരു സംശയവുമില്ല.
എന്റെ പഴയ ചങ്ങാതിയായിരുന്നു യോഗേന്ദ്ര യാദവ്. അദ്ദേഹം പറയുന്നത് മോദിക്ക് 268 സീറ്റു കിട്ടുമെന്നാണ്. സര്‍ക്കാരുണ്ടാക്കാന്‍ 272 സീറ്റ് മതിയല്ലോ. എന്‍ഡിഎയ്‌ക്ക് 400 സീറ്റ് ലഭിക്കുമെന്ന് മോദി പാര്‍ലമെന്റില്‍ പറഞ്ഞാലും സര്‍ക്കാരുണ്ടാക്കാന്‍ 275 മതിയെന്ന് എല്ലാവരും മറക്കുന്നു. 400 സീറ്റില്‍ കുറഞ്ഞാല്‍ മോദി തോറ്റു എന്നു പറയാന്‍ സാധിക്കില്ലല്ലോ.. മോദി പ്രധാനമന്ത്രിയാകാതിരിക്കില്ലല്ലോ.. 400 എന്നു പറഞ്ഞ് ബിജെപി ഒരു ആഖ്യാനം മുന്നോട്ടുവച്ച് അജണ്ട സെറ്റു ചെയ്തു. മറ്റുള്ളവര്‍ അതിന്റെ പിന്നാലെ പോയി. അവര്‍ 400 ലഭിക്കില്ലെന്നു പറഞ്ഞ് നടക്കുന്നു. എനിക്കിത് കേള്‍ക്കുമ്പോള്‍ ചരിയാണ് വരുന്നത്. ഏറ്റവും പ്രാഥമികമായ കണക്കു വച്ചാല്‍ പോലും അവര്‍ക്ക് 272 സീറ്റില്‍ കൂടുതല്‍ ലഭിക്കും. പത്തു സീറ്റു കുറച്ചു, 20 സീറ്റു കുറച്ചു എന്നു പറയുന്നതില്‍ എന്തു കാര്യം?
രാഹുല്‍ അമേഠി ഉപേക്ഷിച്ചത് തെറ്റായി. താന്‍ തോറ്റ സമയത്തും മോദി ഗുജറാത്ത് ഉപേക്ഷിച്ചില്ല. രാഹുല്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കേണ്ടിയിരുന്നു. പ്രിയങ്ക അമേഠിയില്‍ 18 ദിവസം പ്രചാരണത്തിനിറങ്ങി. സോണിയ ഒരു ദിവസവും. പക്ഷെ ആരും വാരാണസിയില്‍ പോയില്ല. എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ നിന്ന് രണ്ടു വര്‍ഷത്തെ ഇടവേള എടുക്കേണ്ട സമയമായി. കോണ്‍ഗ്രസ് ശൈലി മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല.
400 സീറ്റ് എന്ന പ്രചാരണം പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍
400 സീറ്റു നേടുമെന്ന പ്രചാരണം ബിജെപിയുടെ സമര്‍ഥമായ നീക്കമായിരുന്നു. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം. അതോടെ 272 എന്ന ഗോള്‍ പോസ്റ്റ് 370 എന്നായി. അത് ബിജെപിക്ക് വളരെ ഗുണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: