ആന്റ്വേര്‍പ്പ്: എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഭാരതം അര്‍ജന്റീനയെ തോല്‍പ്പിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം 5-4 സമനിലയിലാണ് കലാശിച്ചത്. നിശ്ചിത സമയ മത്സരം 2-2 പിരിഞ്ഞു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഭാരത വിജയത്തില്‍ നിര്‍ണായകമായി.
നിശ്ചിത സമയ മത്സരത്തില്‍ ഭാരതം ലീഡ് ചെയ്ത് നില്‍ക്കെ അവസാന മിനിറ്റുകളില്‍ നേടിയ ഗോളിലാണ് അര്‍ജന്റീന ഒപ്പമെത്തിയത്. കളിയുടെ 11-ാം മിനിറ്റില്‍ മന്ദീപ് സിങ്ങിലൂടെ ഭാരതം മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കായി ലൂകാസ് മാര്‍ട്ടിനെസ് ഗോളടിച്ചു, ടീമിനെ ഒപ്പമെത്തിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അവസാന ക്വാര്‍ട്ടറില്‍ 55 മിനിറ്റായപ്പോള്‍ ഭാരതം രണ്ടാം ഗോളും നേടി മുന്നിലെത്തി. ജര്‍മന്‍പ്രീത് സിങ് ആണ് ഗോള്‍ നേടിയത്. മത്സരം തീരാന്‍ 30 സെക്കന്‍ഡ് മാത്രമുള്ളപ്പോഴാണ് അര്‍ജന്റീന ഭാരതത്തിനെതിരെ സമനില പിടിച്ചത്.
ഷൂട്ടൗട്ടില്‍ 5-4നാണ് ഭാരതം ജയിച്ചത്. ശ്രീജേഷിന്റെ സേവ് മത്സരത്തില്‍ നിര്‍ണയാകമായി.
കഴിഞ്ഞ ദിവസം ബെല്‍ജിയത്തിനെതിരായ മത്സരത്തിലും ഭാരതം വിജയിച്ചിരുന്നു. നിശ്ചിത സമയ മത്സരം 2-2 സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് ഭാരതം ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: