കോട്ടയം: ഹൈന്ദവ സ്വാഭിമാനത്തിന്റേയും ശാക്തീകരണത്തിന്റേയും ഏകീകരണത്തിന്റേയും മഹാസന്ദേശം നല്കുന്ന പ്രസ്ഥാനമാണ് ഹിന്ദു ഐക്യവേദി. ഹിന്ദു സമൂഹത്തിന്റെ പരിവര്‍ത്തനത്തില്‍ ഐതിഹാസിക പങ്ക് വഹിച്ച വൈക്കം സത്യഗ്രഹം മുന്നോട്ട് വച്ച ആശയ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രസ്ഥാനത്തിന്റെ രൂപീകരണവും പ്രവര്‍ത്തനവും.
ജാതിക്ക് അതീതമായി ചിന്തിക്കുന്ന പ്രബുദ്ധരായ ഹൈന്ദവസമൂഹം കേരളത്തില്‍ പൂന്താനത്തിന്റെ കാലം തൊട്ടുണ്ടായിരുന്നു. അവരുടെ കണ്ണിമുറിയാത്ത പരമ്പരകളാണ് വൈക്കം സത്യഗ്രഹത്തിന്റെ ശില്പികള്‍. മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ കേരളത്തിലെ സ്വാതന്ത്ര്യദാഹികളുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരം കേരളത്തിലെ ആധുനീകരണ പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയായി. ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും രംഗപ്രവേശം പുതിയ കളമൊരുക്കലിന് കേരളത്തില്‍ നിമിത്തമായി.
ബ്രിട്ടീഷുകാരുടെ വരവിനെ തുടര്‍ന്നുണ്ടായ പല മാറ്റങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചു. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവും ഒപ്പം ഉണ്ടായ പാശ്ചാത്യവത്കരണവും ഹിന്ദു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. ഈ മാറ്റങ്ങള്‍ ആരോഗ്യപരമായ ഹിന്ദുസമൂഹ സൃഷ്ടിക്കിടയാക്കിയില്ല. ഹിന്ദു സമൂഹത്തെ ജാതീയവിവേചനത്തില്‍ നിന്ന് മുക്തമാക്കാന്‍ പാശ്ചാത്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കായില്ല. അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുവോളം ഹിന്ദുക്കളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ വേരോട്ടവും വളര്‍ച്ചയും ഇവിടെ സാധ്യമാക്കാനായിരുന്നു പാശ്ചാത്യ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്.
ശ്രീനാരായണഗുരുദേവനും ചട്ടമ്പി സ്വാമികളും ജ്വലിപ്പിച്ച ആദ്ധ്യാത്മിക ജ്വാല സാമൂഹ്യ വീക്ഷണത്തെ തന്നെ ഇളക്കി പ്രതിഷ്ഠിച്ചു. അയ്യാ വൈകുണ്ഠനും അയ്യങ്കാളിയും ശുഭാനന്ദഗുരുദേവനും സ്വാമി ബോധാനന്ദനുമൊക്കെ കീഴാളരെ പിടിച്ചുയര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്മൃതികളുടെ കെട്ടുപാടുകളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയെന്നത് ആയാസരഹിതമായ യജ്ഞമായിരുന്നില്ല.
വൈക്കം സത്യഗ്രഹം കേരളത്തിന്റെ ആധുനീകരണത്തില്‍ നിന്നും ദേശീയ പ്രസ്ഥാനത്തിലേക്കുള്ള കാല്‍വയ്പും കൂടിയായിരുന്നു. തുടര്‍ന്ന് ഇവിടെ ഉയര്‍ന്ന തുല്യ സാമൂഹ്യനീതിയെന്ന ആശയം ദേശീയ പ്രസ്ഥാനത്തിന്റെ കര്‍മ പരിപാ
ടിയായി മാറുകയും ചെയ്തു. സത്യഗ്രഹ ആശയത്തിന്റെ തുടക്കം മുതലേ അതുവരെ നിലവിലുണ്ടായിരുന്ന ജാതി വേര്‍തിരിവുകള്‍ സമൂഹ മനസുകളില്‍ നിന്ന് വലിയ തോതില്‍ ഒഴിഞ്ഞുപോകുന്നതായി കാണാനായി. ഇത് ഹൈന്ദവ ഐക്യം എന്ന ആശയത്തിന്റെ ജനനത്തിനും ഇടയായി. ആയത് അറുപതുകളിലെ ഹിന്ദു മഹാമണ്ഡലത്തോളം എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: