തിരുവനന്തപുരം : കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ചുവപ്പ് ജാഗ്രത. മധ്യ , തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കും.
തെക്കന്‍ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനത്തില്‍ മഴ കനക്കും. കനത്ത മഴ കൊച്ചി നഗരത്തില്‍ ഇടപ്പള്ളി, കുണ്ടന്നൂര്‍ മേഖലകളില്‍ വെള്ളക്കെട്ടിന് കാരണമായി.
അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം .വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.
ചുവപ്പ് ജാഗ്രത
22-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഓറഞ്ച് ജാഗ്രത
22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്
23-05-2024: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മഞ്ഞ ജാഗ്രത
22-05-2024 : കണ്ണൂര്‍, കാസര്‍ഗോഡ്
23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ്
24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: