ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 25-ന് പുലർച്ചെ നാല് മുതൽ സർവീസ് ആരംഭിക്കാനൊരുങ്ങി മെട്രോ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്ന ജീവനക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി എല്ലാ ലൈനുകളിലും ഡൽഹി മെട്രോ സർവീസുകൾ നാലിന് ആരംഭിക്കും.
എല്ലായിടത്തും 30 മിനിറ്റ് ഇടവിട്ട് രാവിലെ ആറ് വരെ സർവീസുകൾ ഉണ്ടാകും. രാവിലെ ആറിന് ശേഷം സാധാരണ നിലയിലാകും സർവീസ് ലഭിക്കുക. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് കണക്കിലെടുത്താണ് പ്രഖ്യാപനം. ഡൽഹിയിൽ ഏഴ് സീറ്റുകളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: