കോട്ടയം: പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുടെ എയര്‍പോഡ്‌സ്് മോഷണം പോയ സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരം. കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ബിനു പുളിക്കക്കണ്ടത്തിനെ പ്രതിചേര്‍ത്തിട്ടുണ്ട്.
തൊണ്ടിമുതലായ എയര്‍പോഡ്‌സ്് കണ്ടെത്തിയ സാഹചര്യത്തില്‍ കേസില്‍ തുടര്‍ നടപടിക്ക് പൊലീസ് നിര്‍ബന്ധിതരായിരിക്കയാണ്. സിപിഎം കൗണ്‍സിലര്‍ അറസ്റ്റിലാകുന്ന പക്ഷം പാലാ നഗരസഭയില്‍ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മില്‍ മറ്റൊരു പോര്‍മുഖം തുറക്കും.
ചെയര്‍മാന്‍ പദവി വീതംവയ്‌ക്കുന്നതു സംബന്ധിച്ച് മുന്‍ധാരണയുണ്ടായിട്ടും സിപിഎം കൗണ്‍സിലരായ ബിനു പുളിക്കക്കണ്ടത്തിനു ചെയര്‍മാന്‍ പദവി നല്‍കാന്‍ കേരള കോണ്‍ഗ്രസ് എം വിസമ്മതിച്ചതോടെയാണ് ഇരുകക്ഷികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അതിനു ശേഷം കറുത്ത ഷര്‍ട്ടിട്ടാണ് ബിനു കൗണ്‍സില്‍ യോഗത്തിന് എത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ കടും പിടുത്തം മൂലം എക്കാലത്തെക്കുമായി ചെയര്‍മാന്‍ പദവി നഷ്ടമായത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നാണക്കേടായി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിലാണ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ചീരംകുഴിയുടെ എയര്‍പോഡ്‌സ്് കാണാതായത്. എയര്‍പോഡ്‌സ്് മോഷ്ടിച്ചത് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടമാണെന്ന് ജനുവരിയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ ജോസ് ചീരംകുഴി ആരോപിക്കുകയും ചെയ്തു. ഇത് തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാസങ്ങള്‍ക്ക് ശേഷം അടുത്തിടെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഒരു യുവതി എയര്‍പോഡ്‌സ്് പോലീസിനു കൈമാറി. ഇതോടെയാണ് കേസ് വീണ്ടും സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: