ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഭീകരവാദികള്‍ക്ക് ബിരിയാണി നല്കി പരിചരിച്ചിരുന്ന ഒരു സര്‍ക്കാര്‍ ഈ രാജ്യത്ത് ഉണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു. ഭീകരവാദത്തെ ലാഘവത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടിരുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ 10 വര്‍ഷത്തെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്, ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ധീരതയും രാഷ്ട്രീയ ഉദ്ദേശ്യവും പ്രകടമാക്കിയത് നിലവിലെ ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ പിതാംപുരയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു, ഭീകരരെ അവരുടെ ഓഫീസുകളില്‍ ആതിഥ്യമരുളുകയും ബിരിയാണി നല്‍കുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളയാനുള്ള ധൈര്യവും രാഷ്ട്രീയ ഇച്ഛാശക്തിയും കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള നമ്മുടെ സര്‍ക്കാരാണ്. ആ സുപ്രധാനവും ചരിത്രപരവുമായ തീരുമാനത്തിലൂടെയാണ് ജമ്മു കശ്മീര്‍ ഇന്ന് രാജ്യത്തിന്റെ അവിഭാജ്യ ഘടകമായത്.
കഴിഞ്ഞ 10 വര്‍ഷമായി രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുന്നു, ജിഡിപി താഴ്ന്നുകൊണ്ടിരിക്കുന്നു, ചൈനയും മറ്റ് പല രാജ്യങ്ങളെയും പോലെ സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച് മെച്ചപ്പെടുന്നില്ല, ഇത്തരത്തിലുള്ള ഇരുണ്ട കാലവസ്ഥയിലാണ് ഇന്ത്യ പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നത്.
കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ന് സൈനിക സംഘര്‍ഷം തുടങ്ങിയ നിരവധി ആഗോള വെല്ലുവിളികള്‍ ഞങ്ങള്‍ ഫലപ്രദമായി നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതൃത്വമാണ് ഈ വെല്ലുവിളികളില്‍ നിന്ന് രക്ഷപ്പെടാനും യുകെയെ മറികടക്കാനും രാജ്യത്ത് പ്രാപ്തമാക്കിയത്. ഇന്ന് രാജ്യം അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇന്ന് നമ്മള് സ്വീകര്‍ത്താക്കളല്ല, ദാതാക്കളാണ്. പാവപ്പെട്ടവരും പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മോദി ആരംഭിച്ച പദ്ധതികളാല്‍ ശാക്തീകരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: