തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ഡിജിപിയുടെ ക്യാമറ കണ്ട്രോള് റൂം പൂട്ടി. ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ശബരിമല സന്നിധാനത്തെ ക്യാമറകളുടെ അടക്കമുള്ള നിരീക്ഷണമാണ് അവസാനിപ്പിച്ചത്.
പോലീസ് സ്റ്റേഷനുകളും സന്നിധാനവും അടക്കമുള്ള പോലീസ് ക്യാമറകള്‍ നിരീക്ഷിക്കാനായാണ് വിപുലമായ സംവിധാനം ഒരുക്കിയത്. സ്റ്റേഷനുകളുടെ പ്രവര്‍ത്തനം, പോലീസുകാരുടെ പെരുമാറ്റം, ശബരിമലയിലെ തിരക്ക് നിയന്ത്രണം തുടങ്ങിയവയെല്ലാം ഇതുവഴി പോലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് പുതിയ ഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം പഴയ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.ക്യാമറ നിരീക്ഷണം ഇല്ലാതാകുന്നതോടെ പോലീസ് സ്റ്റേഷനുകളില്‍ തോന്നുംപടി പ്രവര്‍ത്തിക്കുമെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
നിരീക്ഷണം ഉണ്ടായിരുന്നതിനാല്‍ പോലീസുകാര്‍ക്കും ചെറിയ ഭയം ഉണ്ടായിരുന്നു. ഇതുകൂടി ഇല്ലാതായതോടെ ഭയവും അവസാനിക്കുകയാണ്. നേരത്തെ പോലീസുകാരുടെ പെരുമാറ്റം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ ദേഹത്ത് ഘടിപ്പിക്കുന്ന ക്യാമറ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: