Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ: വൈദ്യുതി ഉപഭോഗം 81 ദശലക്ഷമായി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 01:38 am IST
in Kerala
kseb

kseb

തൊടുപുഴ: ഏതാനും ആഴ്ചകള്‍ക്ക് മുമ്പുവരെ 11.5 കോടി യൂണിറ്റിന് മുകളില്‍ വരെ എത്തിയ വൈദ്യുതി ഉപഭോഗം മഴ എത്തിയതോടെ കുത്തനെ കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം തിങ്കളാഴ്ച 81.1576 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 69.3131 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചത്.

മാര്‍ച്ച് പാതിയോടെ വൈദ്യുതി ഉപഭോഗം 10 കോടി കടന്നു, പിന്നീട് ഓരോ ദിനവും റിക്കാര്‍ഡുകള്‍ തീര്‍ത്ത് ഉപഭോഗം കുതിക്കുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ 11 കോടി കടന്നത്. പിന്നാലെ 115.9485 ദശലക്ഷം യൂണിറ്റ് വരെ ഉപഭോഗമെത്തി.

സര്‍ക്കാരും കെഎസ്ഇബിയും ആവര്‍ത്തിച്ച് ഉപഭോഗം നിയന്ത്രിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ മെയ് രണ്ടാംവാരം തുടക്കത്തില്‍ മഴ എത്തിയതോടെഉപഭോഗം കുറഞ്ഞു.

കഴിഞ്ഞവാരം ഇത് 90 ദശലക്ഷത്തിലേക്ക് എത്തി. കനത്തമഴ എല്ലായിടത്തും ലഭിച്ചതോടെയാണ് 80 ദശലക്ഷത്തിനടുത്തേക്ക് എത്തിയത്.

മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് ഉപഭോഗം വീണ്ടും ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. എങ്കിലും ശരാശരി 90 ദശലക്ഷത്തില്‍ നിര്‍ത്താനാകുമെന്നും മഴക്കാലം അടുത്തെത്തിയതിനാല്‍ മറ്റ് പ്രതിസന്ധിയില്ലെന്നുമാണ് കെഎസ്ഇബി അധികൃതര്‍ നല്കുന്ന വിശദീകരണം.

ജലനിരപ്പുയര്‍ന്നു

മഴ ശക്തമായതോടെ ഇടുക്കി അടക്കമുള്ള ജലസംഭരണികളില്‍ നേരിയ തോതില്‍ ജലനിരപ്പുയര്‍ന്നു. 2334.38 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 33.37 ശതമാനം. 19ന് 2334 അടിയായിരുന്നു ജലനിരപ്പ്.

10 ദിവസത്തിനിടെ 46.698 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. തിങ്കളാഴ്ച മാത്രം 9.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 3.483 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ സമയം മൂലമറ്റത്തെ നിലയത്തില്‍ ഉത്പാദിപ്പിച്ചത്.

Tags: RainKSEBPower consumption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.