കോഴിക്കോട്: ജന്മഭൂമി വയനാട് ബ്യൂറോ ചീഫായി 12 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ. സജീവന് യാത്രയയപ്പ്. ജന്മഭൂമി കോഴിക്കോട് ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ഉപഹാരം നല്കി. കോഴിക്കോട് യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി അധ്യക്ഷയായി.
ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്, അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍, റിപ്പോര്‍ട്ടര്‍ എം.എസ്. ജയ്സണ്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ് ശിവദാസന്‍ വിനായക, എ.വി. ബൈജു(സര്‍ക്കുലേഷന്‍), റിജേഷ് (പരസ്യം) എന്നിവര്‍ സംസാരിച്ചു. കെ. സജീവന് മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: