മുംബൈ: വെറും ആറു മാസം കൊണ്ട് ഒരു ട്രില്ല്യന്‍ സ്വത്തുണ്ടാക്കിയ ഓഹരി വിപണിയില്‍ വീണ്ടും വമ്പന്‍ കുതിപ്പ്. ചരിത്രത്തിലാദ്യമായി ഓഹരി വിപണി അഞ്ച് ട്രില്യണ്‍ ഡോളറില്‍ എത്തി. ലോക്സഭാ ഫലം വരുന്ന ജൂണ്‍ നാലിനു മുന്‍പ് ചില ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ പിന്‍വലിച്ച് പോകുകയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ്, ഭാരത ഓഹരി വിപണിയുടെ അഭൂത പൂര്‍വ്വമായ കുതിച്ചു കയറ്റം. ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം ഇന്നലെ 414.75 ലക്ഷം കോടിയില്‍ (അഞ്ച് ട്രില്ല്യണ്‍) എത്തി.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ സൂചകമാണിതെന്ന് ധനകാര്യ വിദഗ്ധര്‍ പറഞ്ഞു. വീണ്ടും നരേന്ദ്ര മോദിയും സ്ഥിരതയുള്ള സര്‍ക്കാരും എത്തുമെന്നുള്ളതിനാലാണ് ഈ കുതിച്ചു കയറ്റം, അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: