കോട്ടയം: സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി 10-ാം ദിവസം മഹാത്മാഗാന്ധി സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഈ സെമസ്റ്ററില്‍ പരീക്ഷയെഴുതിയ 33383 വിദ്യാര്‍ത്ഥികളില്‍ 25613 പേര് വിജയിച്ചു. 76.72 ആണ് വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് അതിവേഗത്തില്‍ പരീക്ഷാ ഫലം ലഭ്യമാക്കിയതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദു അഭിനന്ദിച്ചു.
ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ രണ്ടുലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് അവസാനിച്ചു. അനുബന്ധ ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ഫലം തയ്യാറാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ.എസ്.ഷാജില ബീവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിനു ശേഷമാണ് ഫലം വന്നത്. ഈ കാലയളവാണ് സര്‍വകലാശാല മെച്ചപ്പെടുത്തിയത്. ഇതിനായി സര്‍വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നതായി പരീക്ഷാ കണ്ട്രോളര് ഡോ.സി.എം.ശ്രീജിത്ത് പറഞ്ഞു.
മൂല്യനിര്‍ണയ ജോലികള്‍ ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകരെയും മേല്‍നോട്ടം വഹിച്ചവരെയും ഏകോപനച്ചുമതല നിര്‍വഹിച്ച
സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരെയും വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.
പരീക്ഷാ ഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: