നീറ്റ് പരീക്ഷയില്‍ പണം വാങ്ങി പരീക്ഷയെഴുതുന്ന കൂലിയെഴുത്തുകാരായ രണ്ട് ഡോക്ടര്‍മാരടക്കം നാല് പേര് ദല്‍ഹിയില്‍ പിടിയില്‍.
പരീക്ഷപേപ്പര്‍ സോള്‍വ് ചെയ്യുന്ന റാക്കറ്റുകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നുള്ള ശ്രദ്ധാപൂര്‍വ്വമുള്ള നിരീക്ഷണത്തിലാണ് ദല്‍ഹിയില്‍ വാടകപ്പരീക്ഷ എഴുത്തുകാരായ നാല് യുവാക്കളെ പിടികൂടിയത്. ഇതില്‍ രണ്ട് പേര് ഡോക്ടര്മാരാണെന്നത് അമ്പരപ്പുളവാക്കുന്നു. ജയിച്ചുകിട്ടാന് അത്രയും വലിയ തുകയാണ് മിടുക്കില്ലാത്ത, ധനികരായ വിദ്യാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്യുന്നതെന്നറിയുന്നു. 50 ലക്ഷം രൂപ വരെയാണ് ഏജന്റുമാര്‍ പ്രതിഫലമായി വാങ്ങുന്നത്.
രണ്ട് ഏജന്റുമാരെയും രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെയുമാണ് പിടികൂടിയത്. കിഷോര്‍ ലാല്‍, പ്രഭാത് കുമാര്‍, സുമിത് മണ്ഡോലിയ, ക്രിഷന്‍ കേസര്‍വാനി എന്നിവരാണ് പിടിയിലായത്. ഇതില്‍ സുമിത് മണ്ഡോലിയയും ക്രിഷന്‍ കേസര്‍വാനിയും എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവരെ എത്തിച്ച ഏജന്റുമാരാണ് കിഷോര്‍ ലാലും പ്രഭാത് കുമാറും.
പരീക്ഷയെഴുതാന്‍ എത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക് മാച്ചാകാതിരുന്നതിനെ തുടര്‍ന്നാണ് എംബിബിഎസ് വിദ്യാര്‍ത്ഥികളായ സുമിത് മണ്ഡോലിയയും ക്രിഷന്‍ കേസര്‍വാനിയും അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: