ന്യൂദല്‍ഹി : കീടനാശിനിയുടെയും മറ്റും നിയന്ത്രണമില്ലാത്ത ഉപയോഗം മൂലം അരിയില്‍ ആഴ്സനിക്കിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര കൃഷി പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ നിന്നും വിശദീകരണം തേടി.
അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ വിഷ രാസവസ്തുവായ ആഴ്സനിക്കിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചശേഷം ദേശീയ ഹരിത ട്രിബ്യൂണല്‍ സെപ്തംബറില്‍ കേസ് വീണ്ടും പരിഗണിക്കും. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ ഹരിത ട്രിബ്യൂണല്സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്‍ജിടി ആക്ടിന്റെ ഷെഡ്യൂള്‍ I-ല്‍ പരാമര്‍ശിച്ചിരിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും സിവില്‍ സ്വഭാവമുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ എല്ലാ കേസുകളിലും വാദം കേള്‍ക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്.
ആഴ്സനിക്കിന്റെ ദീര്‍ഘകാല സമ്പര്‍ക്കം മൂത്രാശയത്തിലും ത്വക്കിലും ശ്വാസകോശത്തിലും ക്യാന്‍സറിന് കാരണമാകും. കൂടാതെ
പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും ബാധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: