കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത ശക്തമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത് ദേശീയ അധ്യക്ഷനും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ്.
ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം വിട്ടു നില്‍ക്കുകയാണ് സംസ്ഥാന ഭാരവാഹികള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ഖാര്‍ഗെ പരസ്യമായി ശാസിച്ചിരുന്നു.
ഇതിന് പിന്നാലെ ഖാര്‍ഗെ ‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റെന്ന് എഴുതിയ ബോര്‍ഡുകള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം പ്രത്യക്ഷപ്പെട്ടു. ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളില്‍ ഖാര്‍ഗെയുടെ ചിത്രം കറുത്ത ചായം തേച്ച് വികൃതമാക്കിയതും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാണാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: