കര്‍ണാല്‍(ഹരിയാന): നേതാവും നയവുമില്ലാത്ത മുന്നണിയാണ് ഇന്‍ഡി മുന്നണിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജയിക്കുമെന്നാണ് അവര്‍ പറയുന്നത്. ജയിച്ചാല്‍ ആരാണ് പ്രധാനമന്ത്രി? ശരത് പവാറാണോ അതോ മമതാ ബാനര്‍ജിയോ? സ്റ്റാലിന്, അരവിന്ദ് കേജ്രിവാള്, രാഹുല്‍, ഉദ്ധവ് താക്കറെ… ആരാണ് പ്രധാനമന്ത്രി? അമിത് ഷാ ഹരിയാനയിലെ കര്‍ണാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു. അതോ ഓരോ വര്‍ഷവും ഓരോരുത്തരെ പ്രധാനമന്ത്രിയാക്കുമോ… എന്താണ് നിങ്ങളുടെ മുന്നണിയുടെ നിലപാട്? എന്ത് പറഞ്ഞാണ് നിങ്ങള്‍ വോട്ട് തേടുന്നത്?
രാഹുല്‍ ബാബ ഒരു കാര്യം മനസിലാക്കണം, ഇത് രാജ്യം ഭരിക്കുന്ന കാര്യമാണ്, അല്ലാതെ കമ്പോളത്തില്‍ കച്ചവടത്തിനിറങ്ങുന്ന കാര്യമല്ല, അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
ഇവിടൊരു പ്രധാനമന്ത്രിയുണ്ട്. പാകിസ്ഥാന്റെ ശത്രുതയ്ക്ക് ശക്തമായി മറുപടി നല്കുന്ന പ്രധാനമന്ത്രി. കൊവിഡ് കാലത്ത് ജനങ്ങളെ സുരക്ഷിതരാക്കിയ പ്രധാനമന്ത്രി. പാക് അധിനിവേശ കശ്മിര് വീണ്ടെടുക്കാന്‍ കരുത്തുള്ള പ്രധാനമന്ത്രി. മുത്തലാഖ് നിരോധിച്ച, നക്സല്‍ ഭീകരത തുടച്ചുനീക്കിയ, പൊതുസിവില്‍ നിയമം നടപ്പാക്കാന്‍ ചങ്കൂറ്റമുള്ള, ഭാരതത്തെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാക്കാന്‍ ശേഷിയുള്ള പ്രധാനമന്ത്രി. വികസനത്തിന്റെ ഓരോ പടവിലും ജനങ്ങള്‍ ആവേശപൂര്‍വം വിളിച്ചുപറയുന്നത് ആ പ്രധാനമന്ത്രിയുടെ പേരാണ്, മോദി മോദി എന്നത് രാഷ്ട്രത്തിന്റെ വിജയമന്ത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: