കടുത്ത ചൂടായിരുന്നു. എന്നാല്‍ മോദിയെ കാണാനുള്ള ആവേശം അതിലും അധികമായിരുന്നു. പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ അന്‍ഷുമാന്‍ മൊഹാപത്ര ഇന്നലെ ധെന്കനലിലെ മഹാറാലിയില്‍ പങ്കെടുക്കാനെത്തിയത് കനലാറാത്ത ഈ ആവേശത്തോടെയാണ്.
പതിനായിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ മോദി അന്‍ഷുമാന്‍ മൊഹാപത്രയെ കണ്ടു. അദ്ദേഹം ജനങ്ങളോട് ആ ചെറുപ്പക്കാരനെ നോക്കൂ എന്ന് വിളിച്ചു പറഞ്ഞു. ഈ സ്നേഹം ഞാനെങ്ങനെ മറക്കും എന്ന് ചോദിച്ചു. അന്‍ഷുമാന്‍ അടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞു.
ഭാരതത്തിലുടനീളമുള്ള റാലികളില്‍ എല്ലാ തുറകളിലുമുള്ള ആളുകള്‍ എന്നെ അനുഗ്രഹിക്കാന്‍ വരുന്നത് കാണുന്നതില്‍ വളരെ സംതൃപ്തിയുണ്ട്. ധെന്‍കനലില്‍, പങ്കെടുത്തവരില്‍ ഒരാള്‍ അംഗുലില്‍ നിന്നുള്ള അന്‍ഷുമാന്‍ മൊഹാപാ
ത്ര ആയിരുന്നു. ആരോഗ്യപരമായ എല്ലാ വെല്ലുവിളികളും കടുത്ത ചൂടും വകവയ്ക്കാതെ അദ്ദേഹം റാലിയില്‍ എത്തി. ഈ വാത്സല്യം വിനയാന്വിതമാണ്, ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഇതെന്നെ പ്രേരിപ്പിക്കുന്നു.
തന്റെ പേര് പരാമര്‍ശിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ അന്‍ഷുമാന്‍ മൊഹാപത്രയുടെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞു. സ്ക്രീനില്‍ അന്‍ഷുമാന്റെ മുഖം തെളിഞ്ഞപ്പോള്‍ വികാരാവേശം കൊണ്ട് സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം മോദി മോദി എന്ന് ആര്‍ത്തുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: