കോബെ(ജപ്പാന്‍): ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 2024ല്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഭാരതത്തിന് അഭിമാന നേട്ടം.
ഇന്നലെ വനിതകറുടെ ടി20 കാറ്റഗറി 400 മീറ്റര്‍ ഇനത്തില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് ദീപ്തി ജീവന്‍ജി സ്വര്‍ണം നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ ഭാരതം നേടുന്ന ആദ്യ താരമാമ് ദീപ്തി. 55.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് റിക്കാര്‍ഡ് സ്ഥാപിച്ചത്.
അമേരിക്കന്‍ താരം ബ്രിയന്ന ക്ലാര്‍കിനെ മറികടന്നാണ് ദീപ്തി റിക്കാര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ബ്രിയന്ന കുറിച്ച 55.12 സെക്കന്‍ഡ് ഭാരത താരത്തിന് മുന്നില്‍ പഴങ്കഥയായി.
നേരത്തെ ഏഷ്യന്‍ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ടാണ് ദീപ്തി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. 56.18 സെക്കന്‍ഡ് നേട്ടം കൈവരിച്ച ആ പ്രകടനത്തോടെ പാരിസ് 2024 പാരാലിംപിക്‌സ് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.
ദീപ്തിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് തുര്‍ക്കിയുടെ അയ്‌സെല്‍ ഓന്‍ഡര്‍ ആണ്. 55.19 സെക്കന്‍ഡ് ആണ് താരം കുറിച്ച സമയം. ഇക്വഡോറിന്റെ ലിസാന്‍ഷെല അന്‍ഗ്യൂളോ(56.68) വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: