Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു; പോളോ ഡിബാല ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 01:12 am IST
in Football

ബ്യൂണര്‍ ഐറിസ്: കോപ്പ അമേരിക്കയ്‌ക്കുള്ള അര്‍ജന്റീന അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസി നയിക്കുന്ന ടീമിനെ കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം കൂടി കണക്കിലെടുത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്.

സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ കരിയറില്‍ ആദ്യത്തെ പ്രധാന അന്താരാഷ്‌ട്ര കിരീടമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം യൂറോ ജേതാക്കളായ ഇറ്റലിയ കീഴടക്കി ഫൈനലിസിമ്മ കിരീടത്തിലും ടീം മുത്തമിട്ടു. അക്കൊല്ലം ഒടുവിലാണ് 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫിഫ ലോകകപ്പ് നേടിയത്.

കോപ്പ അമേരിക്ക ടീമില്‍ ക്ലബ്ബ് ലീഗ് ജേതാക്കളായ മൂന്ന് ടീമിലെ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹൂലിയന്‍ അല്‍വാരസ്, ബുന്ദസ് ലിഗ സ്വന്തമാക്കിയ ബയെര്‍ ലെവര്‍കുസനിലെ എക്‌സിക്വേല്‍ പാസിയോസ്, ഇറ്റാലിയന്‍ ലീഗ് സീരിഎ നേടിയ ഇന്റര്‍മിലാന്‍ നായകന്‍ ലാട്ടരോ മാര്‍ട്ടിനസ് എന്നിവരാണ് ടീമിലുള്ളത്.

കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും കളത്തില്‍ സജീവമായത്. അര്‍ജന്റീനയ്‌ക്ക് വേണ്ടി തുടര്‍ന്നും കളിക്കുന്നതില്‍ താരം അതീവ സന്തുഷ്ടനാണെന്ന് മെസി പറഞ്ഞു. ഇപ്പോള്‍ എനിക്ക് കോപ്പ അമേരിക്കയില്‍ രാജ്യത്തിന് വേണ്ടി കളിക്കാനാകും. പക്ഷെ രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് ലോകകപ്പ് നടക്കുമ്പോള്‍ 39 വയസായിട്ടുണ്ടാകും. പൊതുവില്‍ കളിക്കാന്‍ അനുയോജ്യമായ പ്രായമല്ല അതെന്നും താരം പറഞ്ഞു.

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടത്. പെറു, ചിലി, കാനഡ എന്നവരാണ് ടീമുകള്‍. ജൂണ്‍ 20ന് ജോര്‍ജിയയിലെ മെഴ്‌സിഡെന്‍സ് ബെന്‍സ് സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീനയുടെ ആദ്യ കളി.

ടീം:
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനസ്, ഫ്രാങ്കോ അര്‍മാനി, ജെറോനിമോ റുള്ളി

പ്രതിരോധക്കാര്‍: ഗോന്‍സാലോ മോണ്ടിയേല്‍, നഹുവേല്‍ മൊലീന, ലീണാര്‍ഡോ ബലേര്‍ദി, ക്രിസ്റ്റിയന്‍ റൊമീറോ, ജര്‍മന്‍ പെസ്സെല്ല, ലുകാസ് മാര്‍ട്ടിനെസ്, നിക്കോളാസ് ഓട്ടോമെന്‍ഡി, ലിസാന്ദ്രോ മാര്‍ട്ടിനെസ്, മാര്‍കോസ് അക്യൂണ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലെന്റിന്‍ ബാര്‍കോ
മധ്യനിരക്കാര്‍: ഗ്വിയഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പരഡേസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, എക്‌സിക്വെല്‍ പാലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ

മുന്നേറ്റ നിര: എയ്ഞ്ചല്‍ ഡി മരിയ, വാലെന്റിന്‍ കാര്‍ബോനി, ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, അലെയാന്ദ്രോ ഗര്‍ണാച്ചോ, നിക്കോളാസ് ഗോന്‍സാലെസ്, ലാട്ടരോ മാര്‍ട്ടിനസ്, ഹൂലിയന്‍ അല്‍വാരസ്.

Tags: ArgentinaCopa America
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.