ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തിലും തുടര്‍ന്ന് ഗാസയിലേക്ക് നടത്തിയ തിരിച്ചടിയിലും ഹമാസ് നേതാവ് യഹിയ സിന്‍വാറിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് അയക്കുന്നത് പരിഗണിക്കുന്നു.
യുദ്ധക്കുറ്റം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണിത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മറ്റു ഉന്നത ഹമാസ് നേതാക്കള്‍ക്കും വാറണ്ട് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാന് പറഞ്ഞു.
ഉക്രൈന് യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഉന്മൂലനം, കൊലപാതകം, ബന്ദികളാക്കല്‍, ബലാത്സംഗം, തടങ്കലില്‍ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കളായ സിന്‍വാര്‍, ഹനിയേ, അല്‍ മസ്രി എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റങ്ങളില്‍ ഉന്മൂലനം ചെയ്യുക, പട്ടിണിക്ക് കാരണമാക്കുക, മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ നിഷേധിക്കുക, സംഘര്‍ഷത്തില്‍ സാധാരണക്കാരെ ബോധപൂര്‍വ്വം ലക്ഷ്യം വയ്ക്കല്‍ എന്നിവയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരെ ചുമത്തുകയെന്നും ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: