ന്യൂദല്‍ഹി : ഉഷ്ണ തരംഗം കണക്കിലെടുത്ത് ന്യൂദല്‍ഹിയിലെ സ്കൂളുകള്‍ക്ക് അടിയന്തര വേനല്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെ അവധി നല്കി വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്.
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തിപ്പെടുകയാണ്. ദല്‍ഹിയില്‍ ഇന്നലെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് 46 ഡിഗ്രിക്ക് മുകളിലാണ് താപനില.
ഉത്തരേന്ത്യയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദല്‍ഹിയിലെ മുന്‍ഗേഷ്പൂര്‍ മേഖലയില്‍ താപനില 46.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.നജഫ് ഗഡില്‍ 46.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബര്‍മര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസാണ്. ദല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന രാജസ്ഥാന് സംസ്ഥാനങ്ങളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശിലും ബിഹാറിലും ഓറഞ്ച് ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: