കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിതതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജന്‍.
രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയെന്നും പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവാര്‍പ്പണം നടത്തിയവര്‍ക്കുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജന്‍ പറഞ്ഞു.
സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ പാനൂര്‍ ബോംബ് സ്‌ഫോടനം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണെന്നും അത് രക്തസാക്ഷി പട്ടികയില്‍ വരില്ലെന്നും കുറിപ്പിലുണ്ട്.
ചരിത്രസംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാനാകില്ല. നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെ വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെന്നത് രസകരമായ കാര്യമാണ്. കണ്ണൂരിലെ ബോംബ് രാഷ്‌ട്രീയത്തിന് തുടക്കമിട്ടത് സുധാകരനാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
2015ലാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഷൈജു, സുബീഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: