തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമായി. തമ്പാനൂര്‍ ജംഗ്ഷന് ഉള്‍പ്പെടെ പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ടാണ്. ചാലകമ്പോളത്തിലേക്കുള്ള വഴികളിലും വെള്ളം കെട്ടിക്കിടക്കുന്നു.
സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡുകള്‍ കുഴിച്ചിട്ടതോടെ ഈ ഭാഗത്ത് അപകടകരമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീട്ടുപകരണങ്ങളടക്കം നശിച്ചു. പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുര്‍ന്നു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താഴ്ന്ന പ്രേദശങ്ങളിലെല്ലാം വെള്ളം കയറുകയാണ്. മരങ്ങള്‍ കടപുഴകി വീണത് പലയിടത്തും ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. ജില്ലയില്‍ മൂന്നുനാള്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: