തിരുവനന്തപുരം: പുതിയ ഹൈവേകളില്‍ ഇനി ദീര്‍ഘദൂര സര്‍വീസിന് റെഡിയായി പുത്തന്‍ മാറ്റങ്ങളോടെ കെഎസ്ആര്‍ടിസിയും. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ പരീക്ഷണ ഓട്ടത്തിനായി എത്തിയിരിക്കുന്നത്. ട്രയല്‍ റണ്ണിന് ശേഷം ബസുകളുടെ പ്രകടനം വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി നിരത്തിലെത്തും.
ടിക്കറ്റ് നിരക്ക് സൂപ്പര്‍ ഫാസ്റ്റിനെക്കാള് കൂടുതല്‍ ആയിരിക്കും. പ്രീമിയം എസി ബസുകള്‍ നിരത്തിലിറങ്ങുന്നതോടെ വോള്‍ഫോ ലോ ഫ്ലോര്‍ ബസുകള്‍ നഗരത്തിലെ സര്‍വീസുകളിലേക്ക് മാത്രമായി ഉപയോഗിക്കാനാണ് തീരുമാനം. പുതിയ പ്രീമിയം ബസില്‍ 40 സീറ്റുകളാണുള്ളത്. പിന്നില്‍ നിരയില്‍ ഒഴികെയുള്ള സീറ്റുകള്‍ പുഷ്ബാക്കാണ്.
ഈ ബസുകള്‍ പ്രധാന ഡിപ്പോകളില്‍ മാത്രമേ കയറൂ. എന്നാല്‍, 10 രൂപ അധികം നല്കി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ബുക്കിങ് സമയത്തു തന്നെ നല്‍കണം.
ആദ്യഘട്ടത്തില്‍ 48 ബസുകളാണ് ടാറ്റ, ലെയ്ലന്ഡ് കമ്പനികളില്‍ നിന്നു വാങ്ങുന്നത്. ആകെ 220 ബസുകള്‍ വാങ്ങുകയാണ് ലക്ഷ്യം വില 36-38 ലക്ഷം രൂപ വീതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: