ചേര്‍ത്തല: കഞ്ചാവും, കഞ്ചാവ് മിഠായികളും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. സന്ത് രവീന്ദ്രദാസ് നഗര്‍ ബദോഹി ജില്ലയില്‍ നിന്നുളള രാഹുല്‍ സരോജ് (25), ഇയാളുടെ ബന്ധു സന്തോഷ് കുമാര്‍ (37) എന്നിവരെയാണ് പിടികൂടിയത്. പത്ത് 10 കിലോ ഹാന്‍സും ഇവരില്‍ നിന്നും കണ്ടെടുത്തു
അരൂര്‍ മേഖലയില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതായിരുന്നു കഞ്ചാവ് മിഠായികളെന്ന് ഇവര്‍ പറഞ്ഞു.
ഇവരുടെ പിന്നില്‍ ഉളളവരെ കണ്ടെത്താനുളള നീക്കത്തിലാണെന്ന് എക്സൈസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: