ന്യൂദൽഹി : ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രഖ്യാപിച്ച പ്രതിഷേധം കണക്കിലെടുത്ത് ന്യൂദൽഹിയിലെ ബിജെപി ആസ്ഥാനത്ത് പോലീസ് ഒരുക്കിയത് കനത്ത സുരക്ഷ.
ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് പുറത്ത് ആസൂത്രണം ചെയ്ത പ്രതിഷേധം കണക്കിലെടുത്ത് ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു. ദൽഹി ഡിഡിയു മാർഗിൽ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡിഡിയു മാർഗ്, ഐപി മാർഗ്, മിൻ്റോ റോഡ്, വികാസ് മാർഗ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിരുന്നു.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതത്തിനായി മാർഗം അടച്ചിട്ടു. ദയവായി ഈ റോഡുകൾ ഒഴിവാക്കി അതിനനുസരിച്ച് നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുകയെന്ന് ട്രാഫിക് പോലീസ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മുൻകരുതൽ നടപടിയായി ബിജെപി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, സഞ്ജയ് സിംഗ് എന്നിവരെ ജയിലിലേക്ക് അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ശനിയാഴ്ച പത്രസമ്മേളനത്തിൽ കെജ്രിവാൾ ആരോപിച്ചിരുന്നു. അതേ സമയം തെറ്റുകൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് എഎപി സർക്കാർ അക്രമങ്ങളിലൂടെ കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: