വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകത്തിന്റെ പരീക്ഷണ വിക്ഷേപണം മെയ് 25 ലേക്ക് മാറ്റിയതായി നാസ അറിയിച്ചു. 17ന് വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസ് മോഡ്യൂളില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതാണ് ദൗത്യം മാറ്റിവയ്ക്കാനിടയാക്കിയതെന്ന് നാസ വിശദീകരിച്ചു.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ, മുന്‍ യുഎസ് നാവികസേന ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍. മെയ് ആറിനാണ് പേടകത്തിന്റെ ആദ്യ വിക്ഷേണം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുമ്പ് ഇത് മാറ്റിവച്ചു. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. ആദ്യം 24 മണിക്കൂറിന് ശേഷം വിക്ഷേപണമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. പിന്നീടത് മെയ് 10 ലേക്ക് മാറ്റി. തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് 17ലേക്ക് വിക്ഷേപണം മാറ്റിയത്.
സ്റ്റാര്‍ലൈനറിന് ഏഴ് യാത്രികരെ ഒരേസമയം വഹിക്കാന്‍ ശേഷിയുണ്ട് ഏഴ് മാസക്കാലം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത് നിര്‍ത്താനാവും. പത്ത് ദൗത്യങ്ങള്‍ക്ക് വരെ പുനരുപയോഗിക്കാന്‍ സാധിക്കും വിധമാണ് ഈ പേടകത്തിന്റെ രൂപകല്പന. 15 അടി വ്യാസമുള്ള പേടകം അപ്പോളോ കമാന്റ് മോഡ്യൂളിനേക്കാളും സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളിനേക്കാളും അല്പം വലുതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: