തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് വേനലവധിക്കാലത്ത് റെയില്‍വേ ആരംഭിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുടെ കാലാവധി നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
കാലാവധി നീട്ടിയ ട്രെയിനുകള്‍
1. കൊച്ചുവേളിയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പുറപ്പെടുന്ന 06071 കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീന്‍ വീക്ക്ലി സ്പെഷല്‍ ജൂണ്‍ 28 വരെ സര്‍വീസ് നടത്തും. ഹസ്രത് നിസാമുദ്ദീനില്‍ നിന്ന് തിങ്കളാഴ്ചകളില്‍ പുറപ്പെടുന്ന 06072 ഹസ്രത് നിസാമുദ്ദീന്‍-കൊച്ചുവേളി വീക്ക്ലി സ്പെഷല്‍ ജൂലൈ ഒന്നുവരെ സര്‍വീസ് നടത്തും.
2. കൊച്ചുവേളിയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്രയാരംഭിക്കുന്ന 06081 കൊച്ചുവേളി-ഷാലിമാര്‍ വീക്ക്ലി സ്പെഷല്‍ ജൂണ്‍ 28 വരെ നീട്ടി. ഷാലിമാറില്‍ നിന്ന് തിങ്കളാഴ്ചകളില്‍ പുറപ്പെടുന്ന 06082 ഷാലിമാര്‍-കൊച്ചുവേളി വീക്ക്ലി സ്പെഷല്‍ ജൂലൈ ഒന്നുവരെയും സര്‍വീസ് നടത്തും.
3. കൊച്ചുവേളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ യാത്രയാരംഭിക്കുന്ന 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു ജൂലൈ രണ്ട് വരെ നീട്ടി. ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06084 ജൂലൈ മൂന്ന് വരെ സര്‍വീസ് നടത്തും.
4. നാഗര്‍കോവിലില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്ര ആരംഭിക്കുന്ന 06103 നാഗര്‍കോവില്‍ ജങ്ഷന്-ദിബ്രുഗഡ് സ്പെഷല്‍ ജൂണ്‍ 21 വരെ നീട്ടി. ദിബ്രുഗഡില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06104 ദിബ്രുഗഡ്-നാഗര്‍കോവില്‍ ജങ്ഷന് ജൂണ്‍ 26 വരെ സര്‍വീസ് നടത്തും.
5. നാഗര്‍കോവിലില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്ര ആരംഭിക്കുന്ന 06105 നാഗര്‍കോവില്‍ ജങ്ഷന്-ദിബ്രുഗഡ് സ്പെഷല്‍ ജൂണ്‍ 28 വരെ നീട്ടി. ദിബ്രുഗഡില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06106 ദിബ്രുഗഡ്-നാഗര്‍കോവില്‍ ജങ്ഷന് സ്പെഷല്‍ ജൂലൈ മൂന്ന് വരെ സര്‍വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: