തിരുവനന്തപുരം: പ്ലസ് വണ്ണിന് ബാച്ച് വര്‍ധിപ്പിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തില്‍ മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എംഎസ്എഫ് നടത്തിയ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലരുടെ മനസിലുള്ളതാണ് ബാച്ച് വര്‍ധിപ്പിക്കണം എന്ന കാര്യം എന്നും ഒരു ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലായിരുന്നു എംഎസ്എഫ് പ്രതിഷേധം. പ്ലസ്വണ് സീറ്റുകള്‍ മലബാറിന്റെ അവകാശമാണെന്നും മലബാര്‍ കേരളത്തിലാണെന്നും എഴുതിയ ടീഷര്‍ട്ട് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതോടെ ഇടത് സംഘടനാ പ്രതിനിധികള്‍ നൗഫലിനെ ബലമായി പുറത്താക്കി. ഹാളിന് പുറത്തും നൗഫല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കന്റോണ്‍മെന്റ് പോലീസ് എത്തിയാണ് നൗഫലിനെ അറസ്റ്റ്ചെയ്തു നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: