Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ മറ്റൊരു ഉത്സവകാലം

Janmabhumi Online by Janmabhumi Online
May 18, 2024, 08:34 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആചാര വൈവിധ്യത്തിലും ഉപചാര പൊരുളിലും വ്യതിരിക്തത പുലര്‍ത്തുന്ന ശ്രീ കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ മറ്റൊരു ഉത്സവകാലത്തിന് കഴിഞ്ഞ ദിവസം നടന്നന്നനീരെഴുന്നളളത്തോട സമാരംഭമായി. കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തി സാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവസമയങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചിട്ടകളില്‍ നിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിന്റെ വറുതിയില്‍ നിന്നും ഭക്ത മനസ്സുകളില്‍ ആശ്വാസത്തിന്റെ നിര്‍വൃതിദായകമായ കുളിര്‍ മഴ പെയ്യുന്നതോടെയാണ് പരിപാവനമായ ഈ ചൈതന്യ ഭൂമിയില്‍ പെരുമാളിന്റ മഹോത്സവത്തിന് കൊടിയേറുന്നത്.

ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം ക്ഷേത്രത്തില്‍ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍.

കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്‌ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.

മേട മാസം വിശാഖം നാളില്‍ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്. നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും.

കുറ്റിയാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്‌ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്.

നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവ സ്വാന്തനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും.

രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നെളളിയ്‌ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്.

ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതില്‍ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷന്‍ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണ കഥകളില്‍ പരാമര്‍ശിക്കുന്നു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ്സറുക്കുകയും ചെയ്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയെന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി.

മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം , വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവത്തിന് സാക്ഷ്യം വഹിക്കുന്ന ഇവിടം മറ്റൊരു ഉത്സവക്കാലത്തിനു കൂടി തുടക്കമാവുന്നതോടെ ഇനിയുളള ഒരു മാസക്കാലം ഭക്തിസാന്ദ്രമാകും.

വൈശാഖ മഹോത്സവത്തിലെ പ്രധാന നാളുകളും ചടങ്ങുകളും

മെയ് 21 ന് നെയ്യാട്ടം, 22 ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29 ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2 ന് രേവതി ആരാധന, 6 ന് രോഹിണി ആരാധന, 8 ന് തിരുവാതിര ചതുശ്ശതം, 9 ന് പുണര്‍തം ചതുശ്ശതം, 11 ന് ആയില്യം ചതുശ്ശതം, 13 ന് മകം കലം വരവ്, 16 ന് അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, 17 ന് തൃക്കലശാട്ട്. മെയ് 23 മുതല്‍ ജൂണ്‍ 13 ഉച്ചവരെയാണ് സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടാവുക.

Tags: Kottiyoor TemplekannurMahadeva TempleKottiyoor Perumal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

Kerala

വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി

Kerala

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ: കണ്ണൂരിൽ കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

Kannur

കിഫ്ബിയിലൂടെ വികസനക്കുതിപ്പുമായി വ്യവസായ, നിയമ മേഖലകൾ

പുതിയ വാര്‍ത്തകള്‍

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies