കൊച്ചി: കൊച്ചിയില്‍ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്‌ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബില്‍ ലൈജു എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് ഇവർ കൊക്കെയിൻ കൊണ്ടുവന്നത്. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്.
വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. അറസ്റ്റിലായവരില്‍ ചിലർ മുമ്പ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: