തിരുവനന്തപുരം: അടുത്തവര്‍ഷം നടക്കാന്‍പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചടക്കാന്‍ വാര്‍ഡ് പുനര്‍നിര്‍ണയം നടത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഇടത് വോട്ടുകള്‍ ഭൂരിഭക്ഷം വരുന്ന തരത്തില്‍ നിലവിലെ വാര്‍ഡുകള്‍ വിഭജിച്ചും കൂട്ടിച്ചേര്‍ത്തുമെല്ലാം വിജയം ഉറപ്പിക്കാനാണ് നീക്കം. അതിനായി 1200 വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കനാണ് സര്‍ക്കാര്‍ ശ്രമം.
2010 ലാണ് പൂര്‍ണമായി വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചത്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ 2011ല്‍ സെന്‍സസ് നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍ നിര്‍ണയിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വാര്‍ഡ് പുനര്‍ നിര്‍ണയത്തിന് ഒരുങ്ങുന്നത്. 2015ല്‍ ചില വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടത്തി. അന്ന് 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും പുതുതായി രൂപീകരിച്ചു. എന്നാല്‍ പഞ്ചായത്തുകളുടെ രൂപീകരണം കോടതി തടയുകയും ചെയ്തു.
വാര്‍ഡ് നിര്‍ബന്ധമായും പുനര്‍ നിര്‍ണയിക്കണമെന്ന് വ്യവസ്ഥയില്ല. അതിനാല്‍ തന്നെ സര്‍ക്കാരിന്റെയും പ്രാദേശിക സര്‍ക്കാരിന്റെയും താത്പര്യം അനുസരിച്ച് പുനര്‍നിര്‍ണയം നടക്കും.
സംസ്ഥാന തെര. കമ്മിഷണര്‍ ചെയര്‍മാനും സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് അംഗങ്ങളും അടങ്ങുന്ന ഡീലിമിറ്റേഷന്‍ കമ്മിഷനാണ് പുനര്‍നിര്‍ണയത്തിന്റെ അതോറിറ്റി. സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് അതോറിറ്റി രൂപീകരിക്കും. പുനര്‍നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് ഡീലിമിറ്റേഷന്‍ കമ്മിഷന് നല്‍കുക. അതിന്റെ കരട് വിജ്ഞാപനം ചെയ്യുമ്പോള്‍ മാത്രമേ വാര്‍ഡുകളുടെ പരിധി സംബന്ധിച്ച് പരാതി നല്‍കാനാകൂ. തുടര്‍ന്ന് ഹിയറിങും മറ്റും നടത്തി പരാതികള്‍ പരിഹരിക്കുമെന്ന് പറയുമെങ്കിലും കാര്യമായി മാറ്റം വരുത്താറില്ല. പിന്നെ കോടതി മാത്രമാകും ആശ്രയം.
അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് വാര്‍ഡ് പുനര്‍നിര്‍ണയം കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും അടക്കം വാര്‍ഡുകള്‍ മാറി കുഴഞ്ഞുമറിയും. കൂടാതെ വാര്‍ഡ് പുനര്‍നിണയം നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: