Football

യൂറോ കപ്പ്: സമയം സഹിതമുള്ള സമ്പൂര്‍ണ പട്ടികയായി

Published by

ബര്‍ലിന്‍: യൂറോകപ്പ് 2024നുള്ള സമ്പൂര്‍ണ പട്ടിക തയ്യാറായി. ഓരോ കളിയുടെയും സമയം സഹിതമുള്ള വിവരങ്ങള്‍ ഇന്നലെ യുവേഫ പുറത്തുവിട്ടു. ആദ്യ മത്സരം ജൂണ്‍ 14ന് രാത്രി 12.30നാണ്. പ്രാദേശിക സമയം രാത്രി 9ന് ആതിഥേയരായ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും തമ്മിലാണ് കിക്കോഫ് മത്സരം.

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണുള്ളത്. ഓരോന്നിലും നാല് ടീമുകള്‍ വീതം. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് മുന്നേറും. പിന്നെ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍. അങ്ങനെ നീളുന്നു ടൂര്‍ണമെന്റിന്റെ ഘടന.

ജര്‍മനിയാണ് ഇത്തവണത്തെ ആതിഥേയര്‍. പത്ത് വേദികളിലായാണ് മത്സരങ്ങള്‍. ഇതുവരെയുള്ള യൂറോകളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകള്‍ക്കുള്ള പകിട്ട് ജര്‍മനിയും സ്‌പെയിനും പങ്കുവയ്‌ക്കുന്നു. ഇരു ടീമുകളും മൂന്ന് തവണ വീതം കിരീടത്തില്‍ മുത്തമിട്ടു. ഇറ്റലിയും ഫ്രാന്‍സും രണ്ട് വീതം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സ്, പോര്‍ചുഗല്‍, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, സോവിയറ്റ് യൂണിയന്‍ ഗ്രീസ് എന്നിവരാണ് കിരീടം നേടിയ മറ്റ് ടീമുകള്‍.

ജൂണ്‍ 26ന് ഷീസിയയും തുര്‍ക്കിയും തമ്മിലുള്ള പോരാട്ടത്തോടെ ലീഗ് ഘട്ടം പുര്‍ത്തിയാക്കും. ജൂണ്‍ 29ന് തുടങ്ങുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ജൂലൈ രണ്ടിന് അവസാനിക്കും.

ജൂലൈ അഞ്ച്, ആറ് തീയടീമുകള്‍ ഗ്രൂപ്പ് തിരിച്ച്

ഗ്രൂപ്പ് എ- ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി- സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി- സ്ലൊവേനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി- പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ- ബെല്‍ജിയം, സ്ലൊവാക്യ, റോമേനിയ, ഉക്രൈന്‍
ഗ്രൂപ്പ് എഫ്- തുര്‍ക്കി, ജോര്‍ജിയ, പോര്‍ചുഗല്‍,
ഷീസിയതികളിലായി ക്വാര്‍ട്ടര്‍ ഫൈനലുകള്‍. തുടര്‍ന്ന് ഒമ്പതിനും പത്തിനും സെമി. ജൂലൈ 14നാണ് ഫൈനല്‍ മത്സരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by