ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ശ്രീകോവിലില്‍ ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന പൂജാ ഉപകരണങ്ങളും നിവേദ്യപാത്രങ്ങളും ലേലം ചെയ്ത് വില്ക്കാന് ദേവസ്വം ബോര്‍ഡ് തീരുമാനം. പഴക്കമുള്ളതാണെങ്കിലും വിലയേറിയതാണ് ഇവ. ചെറുകിട-ഇടത്തരം ക്ഷേത്രങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ഈ നീക്കം. പണമില്ലാത്തതിനാല്‍ ചെറുകിട-ഇടത്തരം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിയും വികസനപ്രവര്‍ത്തനങ്ങളും മുടങുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
ഇതാദ്യമായാണ് ഇത്തരം ഒരു ലേലം നടക്കുന്നത്. ഇതിലൂടെ നല്ലൊരു തുക പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. അതുപോലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും മറ്റുമായി കുന്നുകൂടിക്കിടക്കുന്ന ടണ്‍ കണക്കിന് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കസേരകളും ലേലം ചെയ്ത് വില്‍ക്കും. ഈ ആക്രി സാധനങ്ങള്‍ മാറിക്കിട്ടുന്നതോടെ ആ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: