തിരുവനന്തപുരം: സോളാർ സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലെന്ന് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ധാരണപ്രകാരമാണെന്നും സമകാലിക മലയാളം വാരികയിൽ സോളാർ ഇരുണ്ടപ്പോൾ എന്ന പേരിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.
ജോൺ ബ്രിട്ടാസിനെ ഇടനിലക്കാരനാക്കിയായിരുന്നു സിപി എം ഒത്തുതീർപ്പിന് ശ്രമിച്ചത്. ഇത് യുഡി എഫും സർക്കാരും അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2013 ഓഗസ്റ്റ് 12ന് നടന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ഒന്നര ദിവസം കൊണ്ട് അവസാനിച്ചത് എങ്ങനെയെന്നാണ് സോളാർ ഇരുണ്ടപ്പോൾ എന്ന പരമ്പരയുടെ മൂന്നാം ഭാഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ കൂടി ഇടപെട്ടുകൊണ്ടാണ് സമരം ഒത്തു തീർപ്പാക്കിയത്. അതിന് തുടക്കം കു റിച്ചത് ജോൺ ബ്രിട്ടാസിന്റെ ഫോൺ കോളാണ്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ബ്രിട്ടാസ് തന്നെ വിളിച്ചു ചോദിച്ചു. പാർട്ടി നേതൃത്വം അ റിഞ്ഞുകൊണ്ടാണ് ഇതെന്ന് തനിക്ക് ബോദ്യമായെന്നും ലേഖകൻ പറയുന്നു.
വാർത്താ സമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: