ലഖ്നൗ: അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ദശകങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് ഭാരത ജനാധിപത്യത്തിന്റെ ശക്തിയാണെന്നും കോണ്‍ഗ്രസിന് ഒരിക്കലും സിഎഎ റദ്ദാക്കാന്‍ കഴിയില്ലെന്നും അസംഗഡിലെ എന്‍ഡിഎ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ മുഖംമൂടിയാണ് വലിച്ചു കീറിയിരിക്കുന്നത്. കാപട്യക്കാരാണ് നിങ്ങള്‍. 60 വര്‍ഷം ഈ നാടിനെ നിങ്ങള്‍ വര്‍ഗീയ വിദ്വേഷത്തിന്റെ തീയില്‍ എരിച്ചു. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് സിഎഎ റദ്ദാക്കാനാവില്ല, മോദി പറഞ്ഞു.
വിഭജനത്തിന്റെ ഇരയായവര്‍ക്ക് പൗരത്വം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു. ഭാരത ജനാധിപത്യത്തിന്റെ ശക്തി ലോകം മുഴുവന്‍ തിരിച്ചറിയുകയാണ്. ആഗോള മാധ്യമങ്ങള്‍ ഭാരത ജനാധിപത്യത്തെ ആഘോഷിക്കുന്ന വാര്‍ത്തകള്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ സ്ഥാനം എവിടെയാണ് എന്നതിന്റെ തെളിവാണിത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: