കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത് വിശ്വസിക്കുന്നില്ലെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി.
ഇന്‍ഡി മുന്നണിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറിയ മമത ബാനര്‍ജിയെ വിശ്വസിക്കുന്നില്ലെന്ന് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഞാന്‍ അവരെ വിശ്വസിക്കുന്നില്ല. അവര്‍ ഇന്‍ഡി സഖ്യം വിട്ട് ഓടിപ്പോയതാണ്. അവര്‍ക്കു വേണമെങ്കില്‍ ബിജെപിയിലേക്കും പോകാം. കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 40 സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സഖ്യവും അധികാരത്തില്‍ വരുന്നതിനെ കുറിച്ച് സംസാരിക്കുന്നു, അധിര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്‍ഡി സഖ്യത്തിനു പുറത്തുനിന്ന് എല്ലാ പിന്തുണയും നല്‍കുമെന്ന് മമത പറഞ്ഞത്. ബംഗാള്‍ കോണ്‍ഗ്രസും സിപിഎമ്മും ഇല്ലാത്തതാണ് തന്റെ ഇന്‍ഡി മുന്നണിയെന്നും മമത വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: