ന്യൂദല്‍ഹി: ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലുണ്ടായ വ്യാപക അക്രമങ്ങളില്‍ അതൃപ്തി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
വോട്ടെണ്ണലിനു ശേഷം സിആര്‍പിഎഫിന്റെ 25 കമ്പനിയെ ആന്ധ്രാപ്രദേശില്‍ നിലനിര്‍ത്താന്‍ തെര. കമ്മീഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്കി. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും എല്ലാ എസ്പിമാര്‍ക്കും നിര്‍ദ്ദേശം നല്‍കണം. ഭാവിയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കര്‍ശന മേല്‍നോട്ടത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്‍ഡിഎ ഘടകക്ഷികളുടെ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമാണ് സംസ്ഥാനത്തുണ്ടായത്. അനന്തപുരം, പള്‍നാട്, തിരുപ്പതി ജില്ലകളില്‍ വോട്ടെടുപ്പ് ദിനത്തിലും വോട്ടെടുപ്പിന് മുമ്പുംശേഷവും അക്രമങ്ങളുണ്ടായി. അന്നമയ, ചിറ്റൂര്‍, ഗുണ്ടൂര്‍, അനന്തപൂര്‍, നന്ദ്യാല്‍ തുടങ്ങിയ ജില്ലകളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: