ന്യൂദല്‍ഹി: രണ്ട് മാസത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ആവസാനത്തോടെയോ ജൂലൈ ആദ്യ വാരമോ ട്രെയില്‍ സര്‍വീസ് ആരംഭിക്കും. 12 കോച്ചുള്ള വന്ദേ മെട്രോ മണിക്കൂറിന് 110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഓട്ടമാറ്റിക് വാതില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍, കവച് റൂട്ട് ഡിസ്പ്ലേ, സിസിടിവി ക്യാമറകള്‍ തുടങ്ങി സൗകര്യങ്ങളുള്ളവയാണ് വന്ദേ മെട്രോ. വലിയ ചില്ലുകളുള്ള ജനലുകളും ഇതിനുണ്ട്. ഒരു കോച്ചില്‍ നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും. കോച്ചുകള്‍ മുഴുവന്‍ എസിയായിരിക്കും.
ഒരു ബോഗിയില്‍ നൂറുപേര്‍ക്ക് ഇരുന്നും ഇരട്ടിയോളം പേര്‍ക്ക് നിന്നും യാത്രചെയ്യാനാകും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ട്രെയിന്‍ ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കായിരിക്കും സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ റെയില്‍വേയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വന്ദേ മെട്രോ ട്രെയിനുകളിറക്കുന്നതിലൂടെ നിലവിലുള്ള മെമു സര്‍വീസുകളുടെ മുഖം മിനുക്കുകയാണ് റെയില്‍വെ. ഇവയോടൊപ്പം ശുചിമുറികളുള്ള സബര്‍ബന്‍ ട്രെയിനുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ദീര്‍ഘദൂര സബര്‍ബന്‍ ട്രെയിനുകളില്‍ ശുചിമുറി സൗകര്യമില്ലെന്ന പരാതിക്കു പരിഹാരമായാണു ബീച്ച്-തിരുവണ്ണാമലൈ ട്രെയിനില്‍ ശുചിമുറി സ്ഥാപിക്കാനുള്ള തീരുമാനം.
ട്രയല്‍ റണ്‍ ജൂണില്‍
ന്യൂദല്‍ഹി: അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഉടന്‍. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ട്രെയിന്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ പുറത്തിറക്കും. 12 കോച്ചുള്ള വന്ദേ മെട്രോ മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓടിക്കുക.
ഓട്ടോമാറ്റിക് വാതില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍, റൂട്ട് ഡിസ്പ്ലേ, സിസിടിവി ക്യാമറകള്‍ തുടങ്ങി സൗകര്യങ്ങളുള്ളവയാണ് വന്ദേ മെട്രോ. വലിയ ചില്ലുകളുള്ള ജനലുകളും ആകര്‍ഷകമാകും. ഒരു കോച്ചില്‍നിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാന്‍ കഴിയും.
ഒരു ബോഗിയില്‍ നൂറുപേര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യങ്ങളാവും ഉണ്ടാവുക. ഇരട്ടിപ്പേര്‍ക്ക് നിന്ന് യാത്രചെയ്യാനും കഴിയും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനില്‍ ഉണ്ടാകും. ആദ്യ ട്രെയിന്‍ ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: