തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച മഴയാണ് തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. തമ്പാനൂർ ജംഗ്ഷനിൽ ഉൾപ്പെടെ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് 52 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്ന്ത്. ജില്ലയിലെ മലയോര മേഖലകളിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: