ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ എൽസിഎ മാർക്ക് 1എ യുദ്ധവിാനം ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൈമാറിയേക്കുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് അറിയിച്ചു. മുമ്പ് ഫെബ്രുവരി-മാർച്ച് സമയപരിധിക്കുള്ളിൽ വിമാനം കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റി വയ്‌ക്കുകയായിരുന്നു.
ഇന്ത്യൻ എയർഫോഴ്‌സും പൊതുമേഖല എച്ച്എഎല്ലും അടുത്തിടെ എൽസിഎ യുദ്ധവിമാനത്തെ കുറിച്ച് അവലോകനം ചെയ്തിരുന്നു. നിലവിൽ ജൂലൈ അവസാനത്തോടെ ഇത് വ്യോമസേനയ്‌ക്ക് കൈമാറാനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം എച്ച്എഎൽ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ നടത്തിയിരുന്നു.
ഐഎഎഫിന് യുദ്ധവിമാനം കൈമാറുന്നതിന് മുമ്പ് നിരവധി ഇന്റഗ്രേഷൻ ട്രയലുകൾ വരും ആഴ്ചകളിൽ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണ് ഇത്. തദ്ദേശീയമായ യുദ്ധവിമാനങ്ങൾ സേനയിലെത്തുന്ന വേളയിൽ പ്രധാനമന്ത്രിയെയും ചടങ്ങിൽ ക്ഷണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: