കാസര്‍കോട്: കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേര് അറസ്റ്റിലായി. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍ (55), പറക്ലായി ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ (26), ബേക്കല്‍ മൗവ്വല്‍ സ്വദേശി ബഷീര്‍ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ പങ്കാളികളാണ് അറസ്റ്റിലായവര്‍. സൊസൈറ്റിയില്‍ നിന്ന് രതീശന് കടത്തിയ സ്വര്‍ണം പണയം വച്ചത് ഇവരായിരുന്നു. സൊസൈറ്റി സെക്രട്ടറി രതീശന് ഈ സംഘാംഗങ്ങള്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകള്‍ പൊലീസ് കണ്ടെത്തി.
സി പി എം നിയന്ത്രണത്തിലുളളതാണ് കാറഡുക്ക സഹകരണ സൊസൈറ്റി. 4.76 കോടി രൂപയുടെ തട്ടിപ്പാണ് രതീശന് സൊസൈറ്റിയില്‍ നടത്തിയത്. വയനാട്ടില്‍ സ്ഥലവും ബംഗളുരുവില്‍ ഫ്ലാറ്റുകളും ഇയാള്‍ വാങ്ങിയതായും വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: